Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burn

ലോഡ്ജില്‍ വയോധികന്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍

കൊച്ചി: കാലടി-പെരുമ്പാവൂര്‍ റോഡിലെ കിംഗ്‌സ് ലോഡ്ജില്‍ വയോധികന്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍. ലോഡ്ജിലെ ജീവനക്കാരനായ കാഞ്ഞൂര്‍ വടക്കുംഭാഗം സ്വദേശി കെ.കെ. മോഹനന്‍ (73) ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് ലോഡ്ജിലെ അടച്ചിട്ട മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.

പിന്നാലെ പൊലിസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തീയണച്ചതിന് ശേഷം മോഹനനെ ഗുരുതരമായി പൊളളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്നും മണ്ണെണ്ണ കാന്‍ ലഭിച്ചു. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മോഹനന്‍ നാലു വര്‍ഷമായി കാലടിയിലെ ലോഡ്ജില്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

Kerala

കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കാ​സ​ർ​കോ​ട്: കാ​ഞ്ഞ​ങ്ങാ​ട് 13 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. അ​ജാ​നൂ​ർ ഇ​ഖ്ബാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​ണ​ത്തൂ​രി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജു​ബൈ​റി​നാ​ണ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​യെ അ​ജാ​നൂ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക്ക് സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​ണെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​ഖ്ബാ​ൽ സ്‌​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ജു​ബൈ​ർ.

 

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചെ​ന്ന് ഇ​റാ​ൻ, ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​പ്പ​ൽ ത​ക​ർ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ടെ​ഹ്‌​റാ​ൻ: ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​താ​യി ഇ​സ്‌​ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ്(​ഐ​ആ​ർ​ജി​സി). ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​ത് ക​പ്പ​ലും ത​ക​ർ​ക്കു​മെ​ന്ന് ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്‍റെ സീ​നി​യ​ർ അ​ഡൈ്വ​സ​റാ​യ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സ​ർ​ദാ​ർ ഇ​ബ്രാ​ഹിം ജ​ബാ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തോ​ടെ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ എ​ണ്ണ​വി​ല കു​തി​ക്കാ​നാ​ണ് സാ​ധ്യ​ത. ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ ഏ​ക​ദേ​ശം 20-25 ശ​ത​മാ​ന​വും ന​ട​ക്കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ്.

സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, യു​എ​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ​ത്താ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​ണി​ത്. ക​ട​ലി​ടു​ക്ക് അ​ട​ഞ്ഞ​തോ​ടെ പ്ര​തി​ദി​നം ഏ​ക​ദേ​ശം 20 ദ​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യു​ടെ കു​റ​വാ​ണ് ആ​ഗോ​ള വി​പ​ണി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​നും മു​ക​ളി​ലേ​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചു​വെ​ന്ന ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദം യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ത​ള്ളി. ജ​ല​പാ​ത ഇ​പ്പോ​ഴും തു​റ​ന്നു​ത​ന്നെ​യാ​ണെ​ന്നും ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

International

ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​ശു​പ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു തീ​പി​ടി​ച്ച് വെ​ന്തു​മ​രി​ച്ചു. കാ​ൺ​പു​രി​ലെ ബ്ര​ഹ്മ് ന​ഗ​റി​ലു​ള്ള രാ​ജാ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് സം​ഭ​വം.

ജ​നി​ച്ച​യു​ട​ൻ ത​ന്നെ കു​ഞ്ഞി​നെ എ​ൻ​ഐ​സി​യുി​ലെ വാ​മ​റി​നു​ള്ളി​ൽ കി​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​രി​ലെ ബ​ക്ക​ർ​ഗ​ഞ്ച് നി​വാ​സി​ക​ളാ​യ അ​രു​ൺ നി​ഷാ​ദ് -ബി​ട്ടു ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വം ന​ട​ന്ന​താ​യും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up